കർഷക സമരം യുവജനങ്ങൾ ഏറ്റെടുക്കും: എൽ വൈ.ജെ.ഡി
കൊയിലാണ്ടി :- കാർഷിക മേഖല കുത്തകകൾക്ക് അടിയറ വെക്കുന്ന കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം യുവജനങ്ങൾ ഏറ്റെടുക്കുമെന്ന് എൽ.വൈ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ഇ.കെ. സജിത്കുമാർ പറഞ്ഞു. ” കർഷകദ്രോഹ സർക്കാർ രാജ്യത്തിന് വേണ്ട.. ഫാസിസ്റ്റ് – കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ ” എന്ന മുദ്രാവാക്യമുയർത്തി എൽ.വൈ.ജെ.ഡി ജില്ലാ കമ്മിറ്റി ഗാന്ധി രക്തസാക്ഷി ദിനത്തിൽ കൊയിലാണ്ടിയിൽ നടത്തിയ സേവ് ഇന്ത്യാ മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജില്ലാ പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായി. വി.പി ലിനീഷ്, വി.കെ.സന്തോഷ്, വത്സരാജ് മണലാട്ട്, കെ. രജീഷ്, അവിനാഷ് ചേമഞ്ചേരി, ടി.കെ. രാധാകൃഷ്ണൻ, സി.കെ. ജയദേവൻ, നിബിൻ കാന്ത് മുണ്ടക്കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി സുനിൽ ഓടയിൽ സ്വാഗതം പറഞ്ഞു. വിനോദൻ ഉരള്ളൂർ, ധനേഷ് ചന്ദ്രങ്ങിയിൽ, ഷാജിത് മലോൽ, വി.ടി. വിബു തുടങ്ങിയവർ നേതൃത്വം നൽകി.


