കോരപ്പുഴ താൽക്കാലിക നടപ്പാലം അടച്ചു.

കൊയിലാണ്ടി : ദേശീയ പാതയിലെ കോരപ്പുഴ പുതിയ പാലം നിർമ്മിക്കുന്നതിന് സമാന്തരമായി നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ച താൽക്കാലിക നടപ്പാലം അടച്ചു. പുഴയിൽ ക്രമാതീതമായി വെള്ളം കയറുകയും പാലത്തിന് ഇളക്കം സംഭവിക്കുകയും ചെയ്തതിനെ തുടർന്നാണ് പാലം അടച്ചത്. കഴിഞ്ഞ കാലവർഷത്തിൽ നടപ്പാലം കനത്ത മഴയിൽ പൂർണ്ണമായി ഒലിച്ചുപോയിരുന്നു. ഇത് കണക്കിലെടുത്താണ് പാലം താൽക്കാലികമായി അടച്ചത്.
