കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു കുട്ടികളടക്കം നാലു മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളടക്കം നാലു മലയാളികള്‍ മരിച്ചു. രമേഷ് (50), മീര (37), ആദിഷ (12), ഋഷികേശ് (7) എന്നിവരാണു മരിച്ചത്. അപകടത്തില്‍ രണ്ടു കുട്ടികളടക്കം നാലു പേര്‍ക്കു പരിക്കേറ്റു. ദേശീയപാത മധുക്കര ഈച്ചനാരിക്ക് സമീപം എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
കേരളത്തില്‍ നിന്നു കോയമ്ബത്തൂരിലേക്കു പോയ കാര്‍ മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍ ജോര്‍ജ് (43), നിരജ്ഞന് (11), ആതിര (16),കാര്‍ ഡ്രൈവര്‍ രാജ (44) എന്നിവരെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

