കൊയിലാണ്ടിയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജൂൺ 6, 7 തിയ്യതികളിൽ ശുചീകരണ പ്രവർത്തനം നടത്തണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനത്തിൽ ഫയർഫോഴ്‌സ്, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കാളികളായി. നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ശുചീകരണം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, ലത, കനക, ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ.മാരായ കെ.എം. പ്രസാദ്, ഷീജ, ഷിജിന, തുടങ്ങിയവർ സംബന്ധിച്ചു.

