കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിൽ സേവിങ്ങ്സ് ബാങ്ക് മേള

കൊയിലാണ്ടി: കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിൽ സേവിങ്ങ്സ് ബാങ്ക് മേള സംഘടിപ്പിക്കുന്നു. മാർച്ച് 9, 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മേള. സാധാരണക്കാരിൽ സമ്പാദ്യ ശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായും, ഡിജിറ്റൽ സേവനങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്. പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കായി. കേന്ദ്ര സർക്കാർ ആരംഭിച്ച സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ ഇടപാടുകളും മേളയിൽ വെച്ച് നടത്തും.
പോസ്റ്റ് ഓഫീസ് എ സ്.ബി.അക്കൗണ്ടുകൾ ആരംഭിക്കുവാൻ അൻപത് രൂപ മാത്രമെ ആവശ്യമുള്ളൂ. എസ്.ബി. അക്കൗണ്ടുള്ള നിക്ഷേപകർക്കും, പെൻഷൻകാർക്കും രണ്ടു ഫോട്ടൊയും, സ്വയം സാക്ഷ്യപ്പെടുത്തിയ ആധാർ കാർഡ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, സഹിതം എത്തിയാൽ എ.ടി.എം.കാർഡുകൾ മേളയിൽ നിന്നും കൈപ്പറ്റാവുന്നതാണ്.

നിലവിൽ അക്കൗണ്ട് ഇല്ലാത്തവർക്കും. മേൽപറഞ്ഞ രേഖകൾ സഹിതം എത്തിയാൽ പുതിയ എസ്.ബി.അക്കൗണ്ട് തുടങ്ങി എ.ടി.എം.കാർഡ് കൈപ്പറ്റാവുന്നതാണ്

