കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണം
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പ്രകാശന്‍ പുത്തൂര്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: എ.കെ. രാജന്‍(പ്രസിഡന്റ് ), എം. ഉദയ, എന്‍.പ്രദീപന്‍(വൈസ് പ്രസിഡന്റ്), പി.ശശികുമാര്‍ (സെക്രട്ടറി), ഡോ. അരുണ്‍, വി.പി.അഭിലാഷ്, എം.പി.സുനില്‍കുമാര്‍(ജോ. സെക്രട്ടറി), ഷാജി എം. സ്റ്റീഫന്‍(ഖജാ.).

