KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇവിടെ ഉണ്ടായിരുന്നില്ല. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് ആണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്.

 

വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കിയെങ്കിലും, കൃത്യമായ ഇടപെടലുകൾ വഴി വൻ ദുരന്തം ഒഴിവായി. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നും സമീപത്തെ കോച്ചുകളിലേക്കും പുക വ്യാപിച്ചു. ഉടൻ തന്നെ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്‌സിന്റെ 5 യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!