KOYILANDY DIARY

The Perfect News Portal

അറ്റ്ലസ് രാമചന്ദ്രന്റെ് മോചനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു

തിരുവനന്തപുരം; ദുബായില്‍ തടവില്‍ കഴിയുന്ന പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ് മോചനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. രാമചന്ദ്രന്റെ മോചനത്തിനായി കുടുംബാം​ഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹമാണ് വിഷയം കേന്ദ്രസര്‍ക്കാരിനും ബിജെപി ദേശീയനേതൃത്വത്തിനും മുന്‍പിലെത്തിച്ചത്.

ചര്‍ച്ചകളില്‍ രാമചന്ദ്രന്റെ ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ കുടുംബം കുമ്മനത്തിന് കൈമാറി. ഇൗ വിവരങ്ങള്‍ കുമ്മനം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും എത്തിച്ചു. തുടര്‍ന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി വഴി അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്ത 22 ഓളം ബാങ്കുകളുമായി ചര്‍ച്ച നടത്തുകയും ജയിലില്‍ നിന്നും പുറത്തു വന്നാല്‍ സ്വത്തുകള്‍ വിറ്റും കടം തീര്‍ക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

രാമചന്ദ്രന്‍ ജയില്‍ മോചിതനായി ബാധ്യതകള്‍ തീര്‍ക്കണമെന്ന ഉറപ്പില്‍ പരാതികള്‍ പിന്‍വലിക്കാമെന്ന് ഭൂരിപക്ഷം ബാങ്കുകളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ ബാങ്കുകളാണ് ഇപ്പോഴും എതിര്‍പ്പ് ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഇവരുമായും ധാരണയിലെത്തി എത്രയും പെട്ടെന്ന് അദ്ദേഹത്തെ പുറത്തിറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

Advertisements

രാമചന്ദ്രന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ കുടുംബം പലരേയും സമീപിച്ചിരുന്നുവെങ്കിലു ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുമ്മനം പറയുന്നു. ലോക കേരള സഭയിലടക്കം അറ്റ്ലസ് രാമചന്ദ്രന്റെ കാര്യം ആരും ഉന്നയിച്ചില്ല. എല്ലാവരും കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ സഹായം അഭ്യര്‍ത്ഥിച്ച്‌ കത്ത് നല്‍കിയത്. തന്റെ മോചനത്തിന് തടസ്സം നില്‍ക്കുന്നതാരൊക്കെയാണെന്ന് ജയില്‍ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്‍ വെളിപ്പെടുത്തും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇക്കാര്യത്തില്‍ ചിലതു പറയാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *