കൊയിലാണ്ടയിൽ മോഷണങ്ങൾക്ക് തടയിടാൻ സി.സി.ടി.വി. യാഥാർഥ്യമാക്കണം

കൊയിലാണ്ടി. മോഷണശ്രമം കൂടുന്ന സാഹചര്യത്തിൽ സി. സി. ടി. വി. ക്യാമറ യഥാർത്ഥ്യമാക്കണമെന്നും നൈറ്റ് പെട്രോൾ സംവിധാനം ശക്തമാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. കെ. എം. രാജീവൻ അധ്യക്ഷം വഹിച്ചു. ടി.പി. ഇസ്മായിൽ. മണിയോത് മൂസ്സ. സൗമിനി മോഹൻദാസ് ജലീൽ മൂസ്സ, ഇല്ലത്ത് രവി ,സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതിയും പോലീസ് സംവിധാനം ശക്തിപ്പെടുത്തി മോഷണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയും പോലീസ് സംവിധാനം കർശനമാക്കണമെന്ന് ആവശ്യപ്പെട്ടു. കെ.കെ. നിയാസ് അധ്യക്ഷതവഹിച്ചു.
