KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് ഷിബുലാൽ പുൽപ്പറമ്പിൽ ബെഡ്ഡുകൾ കൈമാറി

കൊയിലാണ്ടി: നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് ഷിബുലാൽ പുൽപ്പറമ്പിൽ ബെഡ്ഡുകൾ കൈമാറി. കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്ററിലേക്കാണ് ജീവകാരുണ്യ പ്രവർത്തകനും കോഴിക്കോട്ടെ ബിസിനസ്സുകാരനും മലാപ്പറമ്പ് സ്വദേശിയുമായ ഷിബുലാൽ പുൽപ്പറമ്പിൽ ബെഡ്ഡു കൾ കൈമാറിയത്. നഗരസഭയുടെ കോവിഡ് കെയർ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റർ അമൃത വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നറിഞ്ഞ ഉടനെ നഗരസഭാ ചെയർമാനെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ധേഹം ബെഡ്ഡുകൾ സൌജന്യമായി നൽകാൻ സന്നദ്ധത അറിയിച്ചത്. ഷിബുലാലിൻ്റെ രണ്ട് മക്കളായ അലോഷും, ആകർഷും പഠിക്കുന്ന വിദ്യാലയം കൂടിയാണ് അമൃത വിദ്യാലയം.

ഇന്നലെ നഗരസഭാ ഓഫീസിൽ ബെഡ്ഡ് കയറ്റി വന്ന വാഹനത്തിൽ നേരിട്ടെത്തി ഷിബുലാലും മകനും ചേർന്ന് ചെയർമാൻ അഡ്വ. കെ. സത്യന് ബെഡ്ഡ് കൈമാറുകയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൂടെ നാട് കടന്ന് പോകുമ്പോൾ അതിൻ്റെ ഒരു ഭാഗമായി മാറാൻ ഷിബുലാലും കുടുംബവും കാണിച്ച നല്ല മനസിനെ ചെയർമാൻ അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസമാണ് അമൃത വിദ്യാലയത്തിൽ കെവിഡ് കെയർ ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻ്റർ തുടങ്ങാൻ നഗരസഭ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി ചെയർമാൻ്റെ ന്തൃത്വത്തിൽ ആരോഗ്യ വിഭാഗം സ്കൂൾ സന്ദർശിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. 100 ബെഡ്ഡുകളുള്ള എല്ലാ സൌകര്യങ്ങളോടും കൂടിയ ട്രീറ്റ് മെൻ്റ് സെൻ്ററാണ് സ്കൂളിൽ സജ്ജമാക്കുന്നത്. ചടങ്ങിൽ നഗരസഭ കൌൺസിലർമാരായ പി.എം. ബിജു, സിബിൻ കെ.ടി, എച്ച്.ഐ. കെ.പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

 

 

 

Leave a Reply

Your email address will not be published. Required fields are marked *