കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു

കൊയിലാണ്ടി: നഗരസഭാതല കേരളപ്പിറവി ദിനം സമുചിതമായി പെരുവട്ടൂര്‍ എല്‍.പി.സ്കൂളില്‍ ആഘോഷിച്ചു. നഗരസഭയിലെ 21 എല്‍.പി.വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവയും
പി.ടി.എ.കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയകാല ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനം, കേരള ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദര്‍ശനം, തെങ്ങോലയില്‍ തീര്‍ത്ത രൂപങ്ങള്‍, പുസ്തക പ്രദര്‍ശനം എന്നിവ ആഘോഷത്തിന് മാറ്റ്
കൂട്ടി.
ക്വിസ് മത്സരത്തില്‍ യദുപ്രിയ (കോതമംഗലം ജി.എല്‍,പി) ഒന്നാം സ്ഥാനവും, നിവേദ് കൃഷ്ണ (മരുതൂര്‍ ജി.എല്‍.പി) രണ്ടാം സ്ഥാനവും, കിരണ്‍ദേവ് (പെരുവട്ടൂര്‍ എല്‍.പി) മൂന്നാം സ്ഥാനവും, നേടി. ചിത്രരചനാ മത്സരത്തില്‍ ഷാരോണ്‍ (പെരുവട്ടൂര്‍ എല്‍.പി), ബാലശങ്കര്‍, ശ്രീഹരി വിയ്യൂര്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട്
മൂന്ന് സ്ഥാനങ്ങള്‍ നേടി.

ആഘോഷം നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഷിബിന്‍ കണ്ടത്തനാരി, എ.ഇ.ഒ. മനോഹര്‍ ജവഹര്‍, വിപിന്‍ കുമാര്‍, ശശി കോട്ടില്‍, പി.കെ. ബാലകൃഷ്ണന്, ഷൈ
സംസാരിച്ചു. പ്രധാനാധ്യാപകന് സുരേഷ് കുമാര്‍ സ്വാഗതവും ഇ.സൗമിനി നന്ദിയും പറഞ്ഞു.

