കായംകുളത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധ


കായംകുളം: കായംകുളം ടൗൺ യു.പി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യവും ചർദ്ദിയും ഉണ്ടായ സ്‌കൂൾ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം ടൗൺ യുപി സ്‌കൂളിളെ പത്തോളം കുട്ടികളെയാണ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌കൂളിൽ വെള്ളിയാഴ്‌ച ഉച്ച ഭക്ഷണം കഴിച്ച എൽപി വിഭാഗത്തിലെ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ശനിയാഴ്‌ച രാവിലെയാണ് മിക്ക കുട്ടികളേയും ആശുപത്രിയിൽ എത്തിച്ചത്. ഉച്ചഭക്ഷണം കഴിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് വ്യക്തമല്ല. സ്‌കൂളിൽ 600 ലധികം കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗം കുട്ടികളും അദ്ധ്യാപകരും സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചവരാണ്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മിക്ക കുട്ടികളും വീട്ടിലേക്ക് പോകുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് വാദ്യാഭ്യാസ-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി. വ്യക്തമായ പരിശോധനകൾക്ക് ശേഷമേ വ്യക്തത ഉണ്ടാകുകയൊള്ളൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.


