കറൻസി നിരോധനം: കേന്ദ്ര നയത്തിനെതിരെ എൻ.ജി.ഒ. യൂണിയൻ ധർണ്ണ നടത്തി

കൊയിലാണ്ടി. കേന്ദ്ര സർക്കാരിന്റെ കറൻസി നയം മൂലം രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. രാജൻ പടിക്കൽ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം എം.മുരളീധരൻ, ജില്ലാ പ്രസിഡണ്ട് പി.സത്യൻ, എം.പി. ജിതേഷ് ശ്രീധർ, സി.ജി. സജിൽ കുമാർ, രാജേഷ് കാളിയത്ത്, പി.കെ.അജയ കുമാർ എന്നിവർ സംസാരിച്ചു.
