KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷന്‍ ഗ്രാമം: വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. ഓപ്പറേഷന്‍ ഗ്രാമം എന്ന പേരില്‍ റെയ്ഡ് പുരോഗമിക്കുന്നു. 74 വിജിലന്‍സ് സംഘങ്ങളാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. റെയ്ഡ് വിവരം ചോരുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഓരേ സമയമാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. പല ഓഫീസുകളില്‍നിന്നും അഴിമതിപണം കണ്ടെത്താന്‍കഴിഞ്ഞതായാണ് വിവരം. റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് പുറത്തു വിട്ടിട്ടില്ല.

Share news
error: Content is protected !!