ഓണം ബമ്പര്‍ നറുക്കെടുപ്പ്: ഒന്നാം സമ്മാനം എജെ 442876 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന ലോട്ടറി ഓണം ബമ്പര്‍ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. എജെ442876 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഒന്നാം സമ്മാനത്തിന് നല്‍കുന്നത്.
65 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് അച്ചടിച്ചത്. മുഴുവന്‍ ടിക്കറ്റും വിറ്റുപോയി എന്നതും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ഇതുവഴി 145 കോടിരൂപ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.

