KOYILANDY DIARY.COM

The Perfect News Portal

‘ഒരു മുത്തശ്ശി ഗദ’യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു

കൊച്ചി > മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ ജൂഡ് ആന്റണി ജോസഫ് സംവിധാനം നിര്‍വഹിച്ച ‘ഒരു മുത്തശ്ശി ഗദ’യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “തെന്നല്‍ നിലാവിന്റെ” എന്ന് തുടങ്ങുന്ന ഈ ശ്രുതിമധുരമായ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും അപര്‍ണ്ണ ബാലമുരളിയുമാണ്. ഇവര്‍ തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയിരിക്കുന്നു.
ജൂഡ് ആന്റണി ജോസഫ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,ലെന, രാജനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപര്‍ണ്ണ ബാലമുരളി, അപ്പു, രാജീവ് പിള്ള, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Share news