എൻ.എം. ബാബുവിനെ അനുസ്മരിച്ചു
പയ്യോളി: എൻ.എം. ബാബുവിന്റെ 7-ാം ചരമ വാർഷികം: കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും, ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറും കലാ സംസ്കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന എൻ.എം. ബാബു വിന്റെ 7 മത് ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ്സ് – എസ്. പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് – എസ്.ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ എസ്.വി. റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. സി. രാമകൃഷ്ണൻ, പി. സോമശേഖരൻ, എ.വി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ, പി.വി. സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പി.വി. വിജയൻ, പി വി. അശോകൻ, എം. ചന്ദ്രൻ, കെ.കെ. ബാബു, ടി.വി ഭാസ്ക്കരൻ, പി.വി. നകുലൻ, ചെറിയാവി രാജൻ എന്നിവർ സംസാരിച്ചു.


