എസ്.വൈ.എസ്. കൊയിലാണ്ടി സർക്കിൾ സാന്ത്വനം വളണ്ടിയർമാർ വിവിധ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി
കൊയിലാണ്ടി: കണ്ടയിൻമെൻ്റ് സോൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിൻ്റെ ഭാഗമായിവ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിൻ്റെ മുന്നോടിയായി നഗര പരിധിയിലെ കച്ചവട സ്ഥാപനങ്ങളിലും, പുതിയ ബസ്റ്റാൻ്റ്, മാർക്കറ്റ്, താലൂക്ക് ഹോസ്പിറ്റൽ, ട്രാഫിക് പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും എസ് വൈ എസ് കൊയിലാണ്ടി സർക്കിൾ സാന്ത്വനം വളണ്ടിയർമാരുടെ നേതൃത്വത്തിൽ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി.
മഴക്കാലത്ത് വെള്ളം കയറി മലിനമായ നഗര പരിസരത്തെ ഒരു വീടും ശുചീകരിച്ചു. സോൺ ഭാരവാഹികളായ അബ്ദുൽ കരീം നിസാമി, അൻഷാദ് സഖാഫി, അഫ്സൽ വി , മുഹമ്മദ് ബാത്ത, ബി വി അബ്ദുർറഹ്മാൻ, ഹസീബ് മാടാക്കര, നൗഫൽ സൈനി, അനസ് വലിയമങ്ങാട്, ജാഫർ ചേലിയ സുഹൈൽ ചേലിയ എന്നിവർ നേതൃത്വം നൽകി.