KOYILANDY DIARY

The Perfect News Portal

കോവിഡ് പ്രോട്ടോകോൾ ലംഘനം: കൊയിലാണ്ടി മൈക്രോ ഹെൽത്ത് കെയർ ലാബിനെതിരെ നടപടി വേണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൈക്രോ ഹെൽത്ത് കെയർ ലാബിനെതിരെ വ്യാപക പരാതി. ലാബിനെതിരെ ആർ.ആർ.ടി.യുടെ പ്രതിഷേധം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി ലാബിലെ സെക്യൂരിറ്റി ജീവനക്കാരന് പ്രൈമറി കോണ്ടാക്ട് ഉണ്ട് എന്നറിഞ്ഞിട്ടും  വിവരം വാർഡ് ആർ.ആർ.ടി.യെയൊ, ആരോഗ്യ വകുപ്പിനെയോ അറിയിക്കാതെ സ്വയം നിരീക്ഷണത്തിൽ പോകാൻ സ്വകാര്യ ലാബ് ഉടമ ആവശ്യപ്പെടുകയാണുണ്ടായത്. പിന്നീട് ഇയാൾക്ക് ദിവസങ്ങൾക്കുള്ളിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. നഗരസഭ പന്തലായനി 15-ാം വാർഡിലെ ഒരു വ്യക്തിക്കാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.  കൊയിലാണ്ടി പഴയ പോലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് കെയർ ലാബിൽ  7 -ാം തിയ്യതി പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയുമായി 5-ാം തിയ്യതി സെക്യൂരിറ്റി ജീവനക്കാരൻ  സമ്പർക്കത്തിലേർപ്പെട്ട ദൃശ്യം പോലീസിന് സി.സി.ടി.വി.യിൽ നിന്ന് ലഭിക്കുയായിരുന്നു.

ഈ വ്യക്തി കോറന്റൈിൽ പ്രവേശിച്ച് അഞ്ചാമത്തെ ദിവസമാണ് വാർഡ് കൗൺസിലറും, ആശാ വർക്കറും പുറമെ നിന്ന് കാര്യങ്ങൾ അറിയുന്നത്. തൊട്ടടുത്തുള്ള വീട്ടില് താമസിക്കുന്ന 14-ാം വാർഡിലെ ആശാ വര്ക്കറെയും ആർ.ആർ.ടി. യെയും ആരോഗ്യ വിഭാഗത്തെയും അറിയിക്കാതെ കോറന്റൈനിൽ പോകാൻ ലാബ് ഉടമ ഒരു സിവിൽ പോലീസ് ഓഫീസറുടെ സഹായത്താൽ നിർദ്ദേശം നൽകി എന്നാണ് അറിയുന്ന ത്. വീട്ടിൽ കിടക്കുന്നത് പുറത്ത് അറിയണ്ട എന്ന് പറയുകയും ചെയ്ത് എന്നാണ് സംസാരം.  സംഭവത്തിൽ വാർഡ് RRT അടിയന്തര യോഗം വിളിച്ച് ചേർത്ത് ശക്തമായി പ്രതിഷേധിക്കുകയും. വിഷയം നഗരസഭ ഭരണകൂടത്തെയും ആരോഗ്യ വിഭാഗത്തെയും അറിയിക്കാൻ താരുമാനിച്ചിട്ടുണ്. ലാബിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ ശക്തമായ ആവശ്യം ഉയർന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇയാളെ ടെസ്റ്റ് നടത്താൻ ലാബിൽ തന്നെ സൗകര്യ ഓരുക്കുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ മൈക്രോ ഹെൽത്ത് കെയറിൽ നിന്ന് ഉടമയുടെ ആവശ്യപ്രകാരം ടെസ്റ്റ് നടത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാൽനടയായാണ് ഇയാൾ ടെസ്റ്റ് നടത്താൻ പോയത്. വാഹന സൌകര്യം ഏര്പ്പെടുത്താനും ലാബ് തയ്യാറായിട്ടില്ല.

Advertisements

ആരോഗ്യ വകുപ്പ് പരിശോധിച്ച പ്രകാരം 14-ാം തിയ്യതി രാവിലെ വീട്ടിൽിന്ന് ഇറങ്ങി മണമലിൽ റേഷൻ ഷാപ്പ് ഉടമയുടെ വീട്, പുനയംകണ്ടിതാഴ പലചരക്ക് കട, രാവിലെ 10 മണി കഴിഞ്ഞ് കൊയിലാണ്ടി കെ.ഡി.സി. ബാങ്ക്, കെ.എസ്.ഇ.ബി. ഓഫീസ്, കോവിഡ് പരിശോധനയ്ക്ക് വേണ്ടി മൈക്രോ ഹെൽത്ത് കെയർ സെന്റർ, കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിലെ അരിക്കുളം ബനാന, പുതിയ ബസ്സ് സ്റ്റാന്‌റ് പരിസരത്തെ മസാലക്കട, എന്നിവിടങ്ങളിൽ പോകുകയും അവിടുന്ന് ഓട്ടോറിക്ഷയിൽ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവിടങ്ങളിൽ വലിയ സമ്പർക്കമാണ് ഉണ്ടായതെന്ന് അറിയുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ 28 ഓളം വ്യക്തികളുടെ സമ്പർക്കപ്പട്ടിക അരോഗ്യ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.

സന്ദർശനത്തിനൊടുവിൽ കൊയിലാണ്ടി കെ.ടി.സി. ബാങ്ക്, മാർക്കറ്റിലെ പച്ചക്കറി കട, മസാലക്കട, മണമലിലെ സമ്പർക്കമുണ്ടായ കടകൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. കെ.എസ്.ഇ.ബി.യിലെ കാഷ്യർ കോറൻ്റൈനിൽ പ്രവേശിക്കുകയും ഓഫീസിൽ അണുനശീകരണം വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇയാൾ ജോലിചെയ്യുന്ന സ്ഥാപനവും സമ്പർക്കമുണ്ടാകുകയും ചെയ്ത മൈക്രോ ഹെൽത്ത് കെയർ ലാബ് അടക്കാത്തതിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രോഗിയുമായി  സമ്പർക്കമുണ്ടായ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ സ്വകാര്യ ലാബ് അരോഗ്യ വിഭാഗം അടപ്പിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *