ഇരിങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന
പയ്യോളി: ഇരിങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ബുധനാഴ്ച ലക്ഷാര്‍ച്ചന നടക്കും. 20 ആചാര്യന്മാര് പങ്കെടുക്കും. പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നിന് ഗണപതിഹോമം, കലവറ നിറയ്ക്കല്‍, സര്‍വൈശ്വര്യപൂജ, എ.കെ.ബി.നായരുടെ പ്രഭാഷണം, രണ്ടിന് സുദര്ശനചക്രഹോമം, മൃത്യുഞ്ജയഹോമം, അഭിഷേകം, ഭജന, ഭഗവതിസേവ, മൂന്നിന് പറനിറയ്ക്കല്‍, വിശേഷാല്‍ കലശാഭിഷേകം, അന്നദാനം, നൈവേദ്യം വരവ്, കര്‍പ്പൂരം എഴുന്നള്ളിപ്പ്, വാദ്യമേളം എന്നിവയാണ് ചടങ്ങുകള്‍. പറവൂര്‍ രാകേഷ് തന്ത്രികള്‍ കര്‍മികത്വം വഹിക്കും.
