KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലികൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സഫീറിന്റെ കൊലപാതകത്തിലും നിഷ്പക്ഷ അന്വേഷണം നടക്കുന്നുണ്ടെന്നും കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അക്രമത്തെ തുടര്‍ന്നുണ്ടായ മുറിവുകളാണ് മധുവിന്റെ മരണകാരണം. ക്രൂരമര്‍ദ്ദനമാണ് മധുവിന് നേരെയുണ്ടായത്. അത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്. അഗളി ഡിവൈഎസ് പി കേസ് അന്വേഷിക്കുകയാണ്. പ്രതികളെ അറസ്റ്റു ചെയ്തു. പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. എന്നാല്‍ കൊലപാതകങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. സഭാ നടപടികള്‍ തടസ്സപ്പെടുത്തി. ഇതോടെ സഭ ഇന്നത്തേക്ക് പരിഞ്ഞു. ഇത് മൂന്നാം ദിവസമാണ് പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത്. സഭ തിങ്കളാഴ്ച ചേരും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *