ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ കൈറ്റിൻ്റെ സഹായത്തോടെ ആരംഭിക്കുന്ന ഇ- ലാംഗ്വേജ് ലാബ് പരിപാടിയിൽ അധ്യാപകർക്കുള്ള പരിശീലന പരിപാടി കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. എൽപി യുപി വിഭാഗങ്ങളിലായി ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ മുഴുവൻ അധ്യാപകർക്കും കുംകി ഇഷ്ടമായി ഈ അവധിക്കാലത്ത് പരിശീലനം പൂർത്തിയാക്കുമെന്ന് കൈറ്റ് മാസ്റ്റർ ട്രെയിനർ നാരായണൻ അറിയിച്ചു.

സംസ്ഥാന പരിശീലകൻ കെ.ടി. ജോർജ്. ജില്ലാ പരിശീലകരായ രാജീവൻ ഇ.കെ, ജിതേഷ് കൊയമ്പ്രത്ത്, കിരൺ കെ.എസ്. ജിതേഷ്.കെ. ഉഷാകുമാരി തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഉപജില്ലാജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ യുസഫ് എന്നിവർ പരിശീലനക്യാമ്പ് സന്ദർശിച്ചു. ഈ ലാംഗ്വേജ് ലാബ് എന്ന സോഫ്റ്റ്‌വെയറിൻറെ ഇൻസ്റ്റലേഷനും മറ്റു പ്രവർത്തനങ്ങളുമാണ് പരിശീലനത്തിൽ പ്രധാനമായും പരിചയപ്പെടുത്തുന്നത്.


സ്കൂളുകളിൽ സ്ഥാപിക്കപ്പെടുന്ന ലാംഗ്വേജ് ലാബിൽ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്വയം വിലയിരുത്താനും സ്വന്തം ഉൽപന്നങ്ങൾ അധ്യാപകർക്ക് ലഭിക്കുന്ന രീതിയിൽ അപ്‌ലോഡ് ചെയ്യാനും സാധിക്കും എന്നതാണ് ഈ സോഫ്റ്റ്‌വെയറിന്റെ സവിശേഷത.


