പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഇയാളെ ആർപിഎഫും അഗ്നിരക്ഷാസേനയും ചേർന്ന് കുരുക്കഴിച്ച് താഴെയിറക്കി. പേരും സ്വദേശവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നതെന്ന് ആര്‍പിഎഫ്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. പശ്ചിമബംഗാൾ സ്വദേശിയാണ് ഇയാളെന്നാണ് കരുതുന്നത്.
