കൊയിലാണ്ടി സംസ്കൃത കോളജിൽ പ്രവേശനത്തിനായി അപേക്ഷിക്കാം

കൊയിലാണ്ടി സംസ്കൃത കോളജിൽ പ്രവേശനത്തിനായി അപേക്ഷിക്കാം.. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി എ സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ എന്നീ വിഷയങ്ങളിൽ പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിന് സംസ്കൃതം പഠിക്കാത്തവർക്കും ബിരുദ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. സേ പരീക്ഷ പാസായവർക്കും ഇപ്പോൾ അപേക്ഷിക്കാം.

പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ സ്കോളർഷിപ്പ് ലഭിക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നൽകുന്ന ബിരുദ സർട്ടിഫിക്കറ്റും കെ – ടെറ്റും പാസായാൽ യുപി സ്കൂളിൽ അധ്യാപകരാവാൻ കഴിയും. www.ssus.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റ് വഴിയോ ക്യാമ്പസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി 31/07/2023.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ 0496 295445, 8943220877, 9745370260, 7786048237.
