ലോക നേഴ്‌സസ് ദിനാചാരണവും ആദരവും

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക നേഴ്‌സസ് ദിനം ആചരിക്കും. മെയ് 12 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കാപ്പാട് എരൂൽ ബീച്ചിൽവെച്ചാണ് നടത്തുന്നത്. ബ്ലോക്ക് പ്രസിഡണ്ട് പി. ബാബു രാജ് ഉദ്ഘാടനം ചെയ്യും.

ജില്ല മെഡിക്കൽ ആർ സി എച്ച് ഓഫീസർ ഡോക്ടർ സച്ചിൻ ബാബു നഴ്സുമാരെ ആദരിക്കും. തിരുവങ്ങൂർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ നഴ്സിംഗ് ദിന സന്ദേശം നൽകും. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർ മാൻ സത്യൻ മാടഞ്ചേരി മുഖ്യാതിഥിയായിരിക്കും. ജന പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
