”പൊതു ഇടങ്ങളിൽ സ്ത്രീകൾ” നഗരസഭ കുടുംബശ്രീ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭ കുടുംബശ്രീയും സംയുകതമായി പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.

കില ഫാക്കൽറ്റി എൻ.വി. അനിത വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ് നൽകി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ. കെ.എ ഇന്ദിര ടീച്ചർ, നിജില പറവ കൊടി, സി പ്രജില നഗരസഭ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, റഹ്മത്ത് കെ.ടി.വി, നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ സുധാകരൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഷീബ കെ ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. CDS ചെയർപേഴ്സൺ വിപിന സ്വാഗതവും വൈസ് ചെയർപേഴ്സൺ ആരിഫ വി നന്ദിയും പറഞ്ഞു.

