KOYILANDY DIARY

The Perfect News Portal

കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം

കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് ഡോക്ടറെ ആക്രമിച്ചത്. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജാൻസി ജെയിംസിനാണ് മർദനമേറ്റത്. വളരെ മോശമായി പെരുമാറിയെന്നും മുഖത്തടിച്ചെന്നും ഡോക്ടർ ജാൻസി ജെയിംസ് പറഞ്ഞു.

രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മറ്റൊരു ഡോക്ടർ ​ഗുളിക നൽകിയത് കൃത്യമായി പരിശോധിക്കാതെയാണ് ചികിത്സിച്ചതെന്ന് പറഞ്ഞ് രോഗിയോടൊപ്പം എത്തിയ സ്ത്രീ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ആശുപത്രിയിൽ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടർ പറഞ്ഞു.