KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസിൽനിന്ന് ഇനി ആരൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് കണ്ടുതന്നെ അറിയാം; എം വി ഗോവിന്ദൻ

തൃശൂർ: കോൺഗ്രസിൽനിന്ന് ഇനി ആരൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് കണ്ടുതന്നെ  അറിയാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് മൊത്തമായും നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പ്. കോൺഗ്രസിന്റെ  നിരവധി നേതാക്കളാണ് ഇന്ത്യയിലുടനീളം ബിജെപിയിലെത്തിയത്. എ കെ ആൻ്റണിയുടെ മകൻ പോയി, ഇപ്പോൾ കരുണാകരന്‍റെ മകൾ പോകുന്നു ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. 

കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനം ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിന്‍റെ തെളിവാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ രണ്ടക്ക നമ്പർ തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. അതിൽ ബിജെപിക്കാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബിജെപിയിൽ എത്തിക്കും. അതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നത്. വടകരയിൽ ഇടതുപക്ഷ മുന്നണി ജയിക്കാൻ പോവുകയാണ് അതുകൊണ്ടുതന്നെ അവിടെ മുരളീധരൻ ആണോ മറ്റാരെങ്കിലും ആണോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Share news