KOYILANDY DIARY.COM

The Perfect News Portal

വാഷിങ്‌ മെഷീൻ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: വസ്ത്രം അലക്കുന്നതിനിടെ വാഷിങ്‌ മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. നോർത്ത് കാരശേരിയിൽ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിങ് മെഷീനാണ് തിങ്കൾ പകൽ രണ്ടരയോടെ പൊട്ടിത്തെറിച്ചത്. മെഷീനും അലക്കാനിട്ട വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറി. വയറും പൈപ്പും നശിച്ചു. 
നാല് വർഷം മുമ്പ്‌ വാങ്ങിയ ഗോദ്‌റെജ് കമ്പനിയുടെ സെമി ഓട്ടോ മാറ്റിക്‌ മെഷീനാണ് പൊട്ടിത്തെറിച്ചത്. വയർ എലി കരണ്ട്‌ ഷോട്ട് സർക്യൂട്ടായതായിരിക്കാം അപകട കാരണമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വാഷിങ്‌ മെഷീൻ കമ്പനി അധികൃതരെ വിവരം അറിയിക്കുമെന്ന് വീട്ടുകാര്‍  പറഞ്ഞു. 

 

Share news