KOYILANDY DIARY.COM

The Perfect News Portal

കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല; മന്ത്രി വി ശിവൻകുട്ടി

ആർ എസ് എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ സമയമാറ്റത്തെ പറ്റിയുള്ള വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കോടതിയുടെ നിലപാടാണ് താൻ പറഞ്ഞത്. ധിക്കാരപരമായി ഞാൻ ഒന്നും പറഞ്ഞില്ല. കോടതിയിൽ പറഞ്ഞതിന് അപ്പുറത്ത് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും. ആരുമായും ചർച്ച നടത്താൻ താൻ തയ്യാറാണ്. സമയം അറിയിച്ചാൽ മതി. മന്ത്രി പറഞ്ഞു.

 

വിഷയത്തിൽ സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് നിലവിലെ ടൈം ടേബിൾ. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ അവരുടെ ആവശ്യങ്ങൾക്ക് സമയം ക്രമീകരിക്കണമെന്നാണ് നിലപാട്.

Advertisements

 

അതേസമയം, സ്കൂൾ സമയമാറ്റത്തെ പറ്റി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് മറുപടി നൽകേണ്ടത് സർക്കാരാണെന്നും ജെഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share news