KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കോനാട് ബീച്ച് റോഡിൽ ഓടികൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു. വാഹനം ഓടിച്ചയാൾ മരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. തീ പടർന്നത് കണ്ട മത്സ്യ തൊഴിലാളികളും നാട്ടുകാരും ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിഞ്ഞില്ല. തീ ആളിപ്പടർന്നതോടെ ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
Share news