KOYILANDY DIARY

The Perfect News Portal

കണ്ണോത്ത് യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വി ആർ സുധീഷ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: കണ്ണോത്ത് യു പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന് വി ആർ സുധീഷ് പറഞ്ഞു. പഠനം അനുഭവഭേദ്യവും സൗന്ദര്യം ആസ്വാദ്യകരവുമാകുന്ന പ്രക്രിയയാണ് പൊതു വിദ്യാഭ്യാസത്തിലൂടെ നടക്കുന്നതെന്നും അതിനാൽ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വി ആർ സുധീഷ് പറഞ്ഞു.
കണ്ണോത്ത് യു പി സ്കൂളിന്റെ വാർഷികാഘോഷവും ദീർഘകാല സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പി.ടി ഷീബ, വി പി സദാനന്ദൻ എന്നിവർക്കുള്ള യാത്രയയപ്പും നഴ്സറി കലോത്സവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസത്തിന്റെ നന്മകളെ കാത്തുസൂക്ഷിക്കാൻ പൊതു സമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗതസംഘം ചെയർമാൻ എം ജറീഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ ഗീത റിപ്പോർട്ട് അവതരിപ്പിച്ചു.
Advertisements
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് എൻഡോവ്മെന്റ് വിതരണം നടത്തി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല ടീച്ചർ സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ എം എം രവീന്ദ്രൻ, ഐ സജീവൻ, എം സുരേഷ് കുമാർ, ഇ എം മനോജ്, ഗോപാലൻ കുറ്റിഓയത്തിൽ, ഫൗസിയ കുഴുമ്പിൽ, ടി കുഞ്ഞിരാമൻ മാസ്റ്റർ, കെ എം സുരേഷ് ബാബു, കെ പ്രഭാകരക്കുറുപ്പ്, സിൻഷ എം, എ വി ഷക്കീല, എ ശ്രീജ, പി ഷിജില, ഫാത്തിമ റിയ, ആദിയ അനിറ്റ എന്നിവർ സംസാരിച്ചു. പി ടി ഷീബ, വി പി സദാനന്ദൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സി ബിജു സ്വാഗതവും കെ. അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.