KOYILANDY DIARY

The Perfect News Portal

പന്തലായനി ശ്രീ കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ക്ഷേത്ര മഹോത്സവത്തിന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കൊടിയേറും. തുടർന്ന് ഉച്ച പാട്ട്, വൈകീട്ട് ദീപാരാധന, കളംപാട്, കാഞ്ഞിലശേരി വിനോദ് മാരാരുടെ തായമ്പക, പുറത്ത് എഴുന്നള്ളിപ്പ് എന്നിവയുണ്ടായിരിക്കും. ഫിബ്രവരി 28 ബുധനാഴ്ച മെഗാതിരുവാതിര, കലാപരിപാടികൾ.
29 വ്യാഴാഴ്ച തിറ, താലപ്പൊലി ഉത്സവം. രാവിലെ അരങ്ങോല വരവ്, ഉച്ചയ്ക്ക് മലക്കളി, വൈകീട്ട് 6 മണിക്ക് പന്തലായിനി അഘോര ശിവക്ഷേത്ര പടിഞ്ഞാറ നടയിൽ നിന്ന് ഭഗവതി തിറ താലപ്പൊലി എഴുന്നള്ളിപ്പോടെ കാളിയമ്പത്ത് ക്ഷേത്ര സന്നിധിയിൽ എത്തും. തുടർന്ന് കരിങ്കാളി തിറ, ഗുരുക്കന്മാരുടെ തിറ, പുലർച്ചെ ചാന്ത് തിറയോടെ സമാപനം. മാർച്ച് 1 ന്  രാവിലെ മുണ്ഡ്യന് കൊടുക്കൽ, വൈകീട്ട് ശാക്തേയ പൂജ. മാർച്ച് 2ന് കരിങ്കാളി ഗുരുതി. ഇതോടെ ഉത്സവം സമാപിക്കും.