ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ കൊയിലാണ്ടി യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു

കൊയിലാണ്ടി: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ കൊയിലാണ്ടി യൂനിറ്റ് 2024-26- വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. പ്രസിഡണ്ട് ഇ. ചന്ദ്രൻ, സെക്രട്ടറി ഇ.രവി, ട്രഷറർ ഫാസിൽ വി, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ദിനേശൻ ജി. കെ (ഫാഷൻ ഗോൾഡ്), സെക്കൻഡ് വൈസ് പ്രസിഡണ്ട് അശോകൻ സി.കെ. (ആതിര ജ്വല്ലറി), ജോയിൻറ് സെക്രട്ടറി നാസർ (മിനാർ ഗോൾഡ്), എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ മുഹമ്മദ് ഹാജി, ഗിരീഷ് കെ. എം. എൽദോ. സിനോജ് ടി.കെ, അൻസീർ, സന്തോഷ് കുമാർ വി.പി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
