KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന വികസനത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മീഷന്‍ ചെയ്യും; മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന വികസനത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍ റണ്‍ ജൂണ്‍ മാസം തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എന്‍.വാസവന്റെയും സജി ചെറിയാന്റെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

കേരള വികസനത്തിന്റെ നാഴികകല്ലാകുന്ന വിഴിഞ്ഞം പദ്ധതി കമ്മീഷന് ഒരുങ്ങുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പദ്ധതിയുടെ 85% പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. നടപടികള്‍ വേഗം പൂര്‍ത്തിയാക്കി പദ്ധതി വേഗം കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

 

തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ തിയതി പ്രഖ്യാപിക്കാത്തതെന്നാണ് സൂചന. മന്ത്രിമാരായ വി.എന്‍.വാസവന്റെയും, സജി ചെറിയാന്റെയും നേതൃത്വത്തില്‍ തുറമുഖത്ത് അവലോകനയോഗം ചേര്‍ന്നു. മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ്.അയ്യരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

Advertisements
Share news