KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച നടപ്പന്തൽ സമർപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവ നാളിൽ നടന്ന സമർപ്പണം ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ അഡ്വൈസർ സി. ചന്ദ്രൻ ചൊക്ലി നിർവ്വഹിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ് സുനിൽ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു.
സമർപ്പണ വേദിയിൽ 20 വർഷമായി ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനം ചെയ്യുന്ന വടക്കുമ്പാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി, തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. നഗരസഭ കൌൺസിലർമാരായ ലിൻസി മരക്കാട്ടു പുറത്ത്, ഷീബ അരീക്കൽ, ടി.പി. ശൈലജ, കവി മോഹനൻ നടുവത്തൂർ, ക്ഷേത്രം സെക്രട്ടറി രാഘവൻ തൊടുവയൽ, ചന്ദ്രൻ അരീക്കൽ, പി.ടി. ഷൈജു എന്നിവർ സംസാരിച്ചു.
Share news