KOYILANDY DIARY.COM

The Perfect News Portal

വീരവഞ്ചേരി എൽ പി സ്കൂളിന്റെ 104-ാം വാർഷികം ആഘോഷിച്ചു

.
കൊയിലാണ്ടി: വീരവഞ്ചേരി എൽ പി സ്കൂളിന്റെ 104-ാം വാർഷികവും ഹാപ്പി കിഡ്സ് നഴ്സറി സ്‌കൂളിൻ്റെ 22-ാം വാർഷികവും അധ്യാപികമാരായ ഗീത കെ കുതിരോടി, നിഷ പി എന്നിവർക്കുള്ള യാത്രയയപ്പ് പരിപാടിയും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഖില എം പി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നിഷാന്ത് പി കെ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് അധ്യാപകൻ പ്രൊഫസർ എൻ കെ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപികമാരായ ഗീത കെ കുതിരോടി, നിഷ പി എന്നിവർക്കുള്ള സ്കൂൾ മാനേജ്‌മെന്റിന്റെ
സ്നേഹോപഹാരങ്ങൾ മനപ്പുറത്ത് ചന്ദ്രൻ നായർ നല്കി. പിടിഎ, എംപിടിഎ തുടങ്ങിയവരുടെ ഉപഹാരങ്ങൾ അധ്യാപികമാർ ഏറ്റുവാങ്ങി. പഞ്ചായത്ത് സബ്ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനവും എൻഡോവ്മെന്റ് വിതരണവും ചടങ്ങിൽ നടന്നു.
ഹെഡ്മിസ്ട്രസ് ഗീത കെ കുതിരോടി വിരമിക്കുന്ന എഇഒ ഹസീസ് പി യ്ക്ക് ഉപഹാരം  സമർപ്പിച്ചു.
മൂടാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കൗൺസിൽ ചെയർ പേർസൺ സജിന പിരിഷത്തിൽ വിവിധ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നടത്തി. വാർഡ് മെമ്പർമാരായ ഭവാനി എ വി, മിനി തെക്കേവീട്ടിൽ, 
എസ് എസ് ജി അംഗങ്ങളായ ഒ. രാഘവൻ, കെ. പി പ്രഭാകരൻ, ഡോ. യു ശ്രീധരൻ  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി കെ രവീന്ദ്രൻ, രാമകൃഷ്ണൻ കിഴക്കയിൽ, വി ഗോപാലൻ, ശിഫാദ് ഇല്ലത്ത്, അനിൽ കുമാർ, ഷീജ പനംകുറ്റിയിൽ, സിനി സജി, എന്നിവർ സംസാരിച്ചു. ടി കെ സുജാത സ്വാഗതവും, ദിലീജ ജി നന്ദിയും പറഞ്ഞു.
Share news