KOYILANDY DIARY.COM

The Perfect News Portal

കണ്ടെയിനർ നീക്കത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം

ദക്ഷിണേന്ത്യയിൽ കണ്ടെയിനർ നീക്കത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം കണ്ടെയിനർ ടെർമിനൽ. ചെന്നൈ ഉൾപ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്സ് രംഗത്തും കൈവരിക്കുന്ന വളർച്ച കൂടി ബോധ്യപ്പെടുത്തുകയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

 

യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോൾ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കുമുൾപ്പെടെ വ്യാപിക്കുകയാണ്. ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കുറിച്ചു.

 

 

Share news