മോഷണക്കേസുകളിലെ ചുരുളഴിയുന്നു; പിടികിട്ടാപ്പുള്ളിയെയും കൂട്ടാളികളെയും പിടികൂടി തലശ്ശേരി പൊലീസ്

തലശേരി: മോഷണക്കേസുകളിലെ ചുരുളഴിയുന്നു. പിടികിട്ടാപ്പുള്ളിയെയും കൂട്ടാളികളെയും പിടികൂടി തലശ്ശേരി പൊലീസ്. പിടികിട്ടാപ്പുള്ളിയായ മോഷണസംഘത്തലവനെയുൾപ്പെടെ കൊയിലാണ്ടിയിൽ വെച്ചാണ് തലശേരി പൊലീസ് പിടികൂടിയത്. കുറുവാ സംഘത്തിലുൾപ്പെട്ട ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

തലശ്ശേരി പോലീസ് മൂന്ന് ദിവസമായി കൊയിലാണ്ടിയിൽ ക്യാമ്പ് ചെയ്ത് അതീവ രഹസ്യമായി പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ തലശേരി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. പ്രതികൾക്ക് കൊയിലാണ്ടിയിലുൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ചിറക്കരയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് മോഷണശ്രമം നടത്തിയതുൾപ്പടെയുള്ള പ്രതികളാണ് പൊലീസ് പിടിയിലായത്.
