KOYILANDY DIARY.COM

The Perfect News Portal

വെള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം  ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം: പിറവം റോഡിനടുത്ത് വെള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം  ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം. 

വെള്ളൂർ  മൂത്തേടത്ത് വീട്ടിൽ മോഹനൻ സിനി ദമ്പതികളുടെ മകൻ വൈഷ്ണവ് (21), എടക്കാട്ടുവയൽ  അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപാൽ ദീപ്തി ദമ്പതികളുടെ മകൻ ജിഷ്ണു വേണുഗോപാൽ (21 ) എന്നിവരാണ് മരിച്ചത്. 

തിരുവനന്തപുരം മംഗലാപുരം ട്രെയിൻ തട്ടിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Advertisements
Share news