KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന് കടകവിരുദ്ധമാണെന്ന് പാളയം ഇമാം ഷുഹൈബ് മൗലവി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന് കടകവിരുദ്ധമാണെന്നും ഇത് ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തതെന്ന് പാളയം ഇമാം ഷുഹൈബ് മൗലവി. പാളയം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ചെറിയപെരുന്നാൾ പ്രാർത്ഥനാവേളയിൽ പെരുന്നാൾ സന്ദേശത്തിൽ ഷുഹൈബ് മൗലവി പറഞ്ഞു. 

കേരള സ്റ്റോറി പൂർണമായും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്. കള്ളം പ്രചരിക്കുന്നവരുടെ കൈയിലെ ഉപകരണമായി മാറരുത്. രാജ്യത്ത് മുസ്ലീം വിരുദ്ധ അജണ്ടകൾ നടക്കുന്നു. ഒരു സമുദായത്തെ മാത്രം മാറ്റിനിർത്തി സിഎഎ കൊണ്ടുവരുന്നു. ഏകശിലാത്മകമായ സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.


Advertisements

Advertisements

ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന മതേതര സർക്കാർ വരണം. അതിന് സമ്മതിദാനാവകാശം ഉപയോഗിക്കണം. റിയാസ് മൗലവി കേസിൽ സർക്കാർ അപ്പീൽ പോയത് ആശാവഹമാണ്. പലസ്തീൻ ജനത ദുരിതത്തിലാണ്. ഇസ്രയേലിൽ നിന്ന് മനുഷ്യത്വം പ്രതീക്ഷിക്കാൻ കഴിയില്ല. ഇസ്രയേലിന് ഒപ്പം നിക്കുന്നത് മനുഷ്യത്വം ഇല്ലാത്തവരാണ്. പലസ്തീന്റെ കൂടെ നിൽക്കുക എന്നാൽ മനുഷ്യത്വത്തിന്റെ കൂടെ നിൽക്കലാണ്. ഇസ്രയേലിന്റെ കൂടെ നിൽക്കുകയെന്നാൽ പൈശാചികതയുടെ കൂടെ നിൽക്കലാണെന്നും അദ്ദേഹം പറഞ്ഞു.