മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ ദിവസം രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌ത് കൊന്നു

ഇംഫാൽ: മണിപ്പൂരിൽ മെയ് 4ന് രണ്ട് ആദിവാസി യുവതികളെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കാങ്‌പോക്‌പിയിൽ ആണ് സംഭവം. മെയ് നാലിന് യുവതികളെ നഗ്നരാക്കി നഗരത്തിലൂടെ നടത്തിയ അതേ ദിവസം തന്നെയാണ് 40 കിലോമീറ്റർ അകലെ അതിക്രൂരമായ കൊലപാതകം നടന്നത്.

ഇംഫാലിലെ കാർ വാഷിൽ ജോലി ചെയ്‌തിരുന്ന സ്‌ത്രീകളെയാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്. ക്രൂരമായ അക്രമത്തിന് ഇരയായ ഇവരെ പൊലീസ് ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടുവെന്ന് സുഹൃത്ത് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. അടുത്ത ദിവസം ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇരുവരും മരിച്ചെന്ന് അറിഞ്ഞത്. കാങ്‌പോക്‌പി സ്വദേശിനികളായ 21 ഉം 24 ഉം വയസുള്ള യുവതികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

