പേരാമ്പ്ര എക്സൈസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി രണ്ടു പേർ അറസ്റ്റിലായി.
പേരാമ്പ്ര എക്സൈസ് നടത്തിയ റെയ്ഡിൽ എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി രണ്ടു പേർ അറസ്റ്റിലായി. ചൊവ്വാഴ്ച പേരാമ്പ്ര ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ കാവിലുംപാറ വട്ടിപ്പന സ്വദേശി ജിൻ്റോ തോമസി(22)നെ 30 മില്ലിഗ്രാം എം.ഡി.എം.എ യുമായി പിടികൂടി. ഇയാൾ സഞ്ചരിച്ച കെ.എൽ 72 സി 3108 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴിയിൽ നിന്ന് 400 മില്ലിഗ്രാം എം. ഡി. എം. എ യും 40 ഗ്രാം കഞ്ചാവുമായി പെരുവണ്ണാമൂഴി എസ്റ്റേറ്റ് മുക്ക് സ്വദേശീ ആൽബിൻ സെബാസ്റ്റ്യൻ (21) ആണ് പിടിയിലായത്. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച കെ. എൽ 71 1 5351 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പേരാമ്പ്ര എക്സൈസ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. പി. സുദീപ് കുമാർ, പ്രിവൻ്റീവ് ഓഫീസർ പി. കെ സബീർ അലി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പി. ജയരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഘുനാഥ്, ഷബീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

