KOYILANDY DIARY.COM

The Perfect News Portal

പത്താംക്ലാസ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

.

തലശേരി: പത്താംക്ലാസ്‌ വിദ്യാർത്ഥിനിയെ കാമുകനും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ്‌ പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രിയോടെയാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ശനിയാഴ്ച രാത്രി ലഭിച്ച പരാതിയിൽ ഞായറാഴ്ച പുലർച്ചെയാണ് രണ്ട് പ്രതികളെ പിടികൂടിയത്. ​കേസിൽ നിരവധിയാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.

Advertisements

 

Share news