KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ സമരം പിൻവലിച്ചതിനെ തുടർന്ന് സർവീസുകൾ പുനസ്ഥാപിച്ചെങ്കിലും വിമാനം ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ദമാം, അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ പുനരാരംഭിച്ചു.

കരിപ്പൂരിൽ നിന്നുളള ദമാം, മസ്കത്ത് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയുള്ള അബുദാബി വിമാനവും സർവീസ് നടത്തി. ഒരാഴ്ചയോളം നീണ്ടുനിന്ന സമരം ഫലം കണ്ടതിന് പിന്നാലെയാണ് ജീവനക്കാർ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരക്കാരുടെ ആവശ്യങ്ങൾ പരിശോധിക്കുമെന്നും പരിഗണിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

Share news