KOYILANDY DIARY

The Perfect News Portal

കുടിവെള്ള പദ്ധതിക്കായി ട്രഞ്ച് കുഴിയെടുക്കുന്നു. മൂടാടിയിൽ ഗതാഗത കുരുക്ക്

കൊയിലാണ്ടി: കുടിവെള്ളത്തിനായി പൈപ്പിടൽ പുരേഗമിക്കുന്നു. മൂടാടിയിൽ ഗതാഗത കുരുക്ക്. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ദേശീയപാതയിൽ പൈപ്പിടാനായി ട്രഞ്ച് കുഴിക്കുന്നതിനെ തുടർന്നാണ് മൂടാടിയിൽ ഗതാഗതകുരുക്ക് ഉണ്ടാകാൻ കാരണം. വാഹനങ്ങൾ സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്, ഗതാഗതക്കുരുക്കിൽ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു.