കൊയിലാണ്ടി: തിരുവങ്ങൂർ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ആറാം വാർഷികം ആഘോഷിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഹരിതം പ്രസിഡണ്ട് വൈശാഖ് സദ്ഗമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജിത റിപ്പോർട്ട് അവതരിപ്പിച്ചു. കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവ് മുഖ്യാതിഥിയായിരുന്നു.
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ബാബു കിഴക്കയിൽ, ബിന്ദു ദിനേശ്, അരുൺ പി.വി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. ഹയർ സെക്കണ്ടറി, എസ് എസ് എൽ .സി പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ മേഘ്ന ആർ നാഥ്, കെ വി ധനഞ്ജയ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കർട്ടൻ പോരാമ്പ്ര, ലഹരി വിരുദ്ധ വിമുക്തി സന്ദേശവുമായി ജീവിതം മനോഹരമാണ് എന്ന നാടകം അവതരിപ്പിച്ചു. തുടർന്ന് ഗാനമേളയും, വിവിധ കലാപരിപാടിളും അരങ്ങേറി. വാർഡ് അംഗം വിജയൻ കണ്ണഞ്ചേരി സ്വാഗതവും കെ ജയപ്രകാശ് മാസ്റ്റർ നന്ദിയും പറഞ്ഞു.