KOYILANDY DIARY

The Perfect News Portal

സ്ത്രീകള്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് KSRTC ബസ് നിർത്തി കൊടുക്കണമെന്ന് ഗതാഗത വകുപ്പിൻ്റെ ഉത്തരവ്

സ്ത്രീകള്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് KSRTC ബസ് നിർത്തി കൊടുക്കണമെന്ന് ഗതാഗത വകുപ്പിൻ്റെ ഉത്തരവ്. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയാണ് ഉത്തരവിൽ പറയുന്നത്. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമായിരിക്കും. കെ.എസ്.ആർ.ടി.സി മിന്നല്‍ ബസുകള്‍ ഒഴികെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തി കൊടുക്കണമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയിൽ കെ.എസ്.ആർ.ടി.സി എംഡി കർശനനിർദേശം നൽകിയിരുന്നു. എന്നാൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടർ നിർബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുന്നുവെന്ന പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവിറക്കിയതെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു.