KOYILANDY DIARY

The Perfect News Portal

‘അവയവമാറ്റം സുതാര്യമായി നടക്കണം, അതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകും’: മന്ത്രി വീണാ ജോർജ്

അവയവമാറ്റം സുതാര്യമായി നടക്കണമെന്നും അതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്. അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കെ സോട്ടോ ആണ് പരിശോധന നടത്തേണ്ടത്. സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായാൽ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാർക്ക് കൃത്യമായ ചികിത്സ ലഭ്യമാകണം. പരാതി ലഭിച്ചിടത്ത് കൃത്യമായ അന്വേഷണം നടത്തി നടപടികൾ മുൻപും സ്വീകരിച്ചിട്ടുണ്ടെന്നും ആലപ്പുഴ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.