KOYILANDY DIARY.COM

The Perfect News Portal

ബിഹാറിൽ ട്രെയിൻ പാളം തെറ്റി; 4 പേർ മരിച്ചു

പട്ന: ബിഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 80ഓളം പേർക്ക് പരിക്കേറ്റു. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്ന നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

ട്രെയിനിൻറെ 21 ഓളം കോച്ചുകൾ പാളം തെറ്റുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് ഡല്‍ഹി രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. സംഭവത്തിൽ കേന്ദ്ര റെയില്‍വേമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെത്തുടർന്ന് യാത്രക്കാരെ കൊണ്ടുപോകാനായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി.
 

 

Share news